കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ അനുസ്മരണ പരിപാടിയോടൊപ്പം 'സ്വച്ഛതാ ഹി സേവ' - മാലിന്യവിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്ലാസ്സ് റൂമുകൾ,ക്യാംപസ്,അങ്ങാടി എന്നിവ പ്ലാസ്റ്റിക് വിമുക്തമാക്കി.കോടഞ്ചേരി
(നെല്ലിപ്പൊയിൽ - ബസ് സ്റ്റാൻഡ് - താമരശ്ശേരി - കണ്ണോത്ത് റോഡ്) അങ്ങാടിയിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് ചാക്കിൽ നിറച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പരിസര ശുചിത്വം ഉറപ്പു വരുത്തി.
"ലോകത്തിൽ നിങ്ങൾ കാണാനിരിക്കുന്ന മാറ്റം അത് നിങ്ങളായിരിക്കണം" എന്ന് പഠിപ്പിച്ച മഹാത്മാഗാന്ധിജിയുടെ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിൽ കോടഞ്ചേരി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗന്ദര്യവത്ക്കരണ - ശുചിത്വ സന്ദേശ പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ട് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ നിരത്തിലിറങ്ങി അങ്ങാടിയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി.
സേവനവാര പ്രവർത്തനങ്ങളിൽ പങ്കാളിയായിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് 'സ്വച്ഛതാ ഹി സേവ' പദ്ധതിയുടെ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ ഗാന്ധിജയന്തി ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment