എൻ എസ് എസ് പദ്ധതിയായ ഉപജീവനം , ജീവാമൃതം പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി വി.എം എച്ച് എം.എച്ച് എസ് എസ്ആനയാംകുന്ന് ബിരിയാണി ചലഞ്ച് ഒക്ടോബർ 31 വ്യാഴം ദീപാവലി ദിനത്തിൽ നടത്തുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ഉപജീവന മാർഗ്ഗം വഴിമുട്ടി നിൽക്കുന്നവർക്കും അത്താണിയായി ജീവിതമാർഗ്ഗം കാണിച്ച് സംരക്ഷിക്കുന്നതിനാണ് ഉപജീവനം പദ്ധതി നടപ്പിലാക്കുന്നത്. ശുദ്ധജല ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്നു. ഇതിൽ നിന്നും പിഞ്ചോമനകളെ സംരക്ഷിക്കാൻ വി.എം. എച്ച് എം.എച്ച് എസ് എസ് ആനയാംകുന്ന് ഒരു കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഇതിലേക്കായി പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബിരിയാണി ചാലഞ്ചുമായി എൻ എസ് എസ് ടീം ഇറങ്ങി തിരിച്ചിരിക്കുന്നത്. ഒരു ബിരിയാണി 100 രൂപ നിരക്കിലാണ് പദ്ധതിയിട്ടിരിക്കുന്നത്. പരമാധി എണ്ണം വാങ്ങി സുമനസ്സുകൾ സഹായിക്കുമെന്ന് വിശ്വസിക്കുന്നു . കൂടാതെ കഴിയുന്ന സാധനങ്ങൾ സ്പോൺസർ ചെയ്യാനും ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു.
Google pay
Rinshad P
+91 95627 86382
നസീറ കെ .വി
എൻ എസ് എസ്
പ്രോഗ്രാം ഓഫീസർ
വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന്
Post a Comment