Oct 22, 2024

യുപിഐയില്‍ തെറ്റായി പണം അയച്ചോ? പേടിക്കേണ്ട തിരികെ ലഭിക്കാൻ വഴികളിതാ…


യുപിഐയില്‍ പണം മാറി അയക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പണം തിരികെ ലഭിക്കുമോ എന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും നിരവധി വഴികളുണ്ട്.

തെറ്റായ യുപിഐ ഐഡിയിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെങ്കില്‍, ആദ്യം ചെയ്യേണ്ടത് പണം ലഭിച്ചയാളെ ഉടന്‍ ബന്ധപ്പെടുക എന്നതാണ്. പണം കിട്ടിയ ആളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല, ആ വ്യക്തി പണം തിരികെ നല്‍കുന്നില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ ചെയ്യാന്‍ കഴിയുന്ന മറ്റു വഴികളാണ് ചുവടെ:

1.പേയ്മെന്റ് സേവന ദാതാവിനെ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുക

ഇടപാട് നടത്തിയ പേയ്മെന്റ് സേവന ദാതാവിനെ (Google Pay, Paytm, PhonePe മുതലായവ) ബന്ധപ്പെടുക എന്നതാണ് ഒരു കാര്യം. യുപിഐ ഇടപാട് ഐഡി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, പണം കൈമാറിയ തീയതി എന്നിവ പോലുള്ള ഇടപാട് വിശദാംശങ്ങള്‍ നല്‍കി സാഹചര്യം വിശദീകരിക്കാൻ കഴിയും.
2. എന്‍പിസിഐ പോര്‍ട്ടലില്‍ പരാതി നല്‍കുക

യുപിഐയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എന്‍പിസിഐ) ‘തര്‍ക്ക പരിഹാര സംവിധാനം’ പ്രവർത്തനത്തിലുണ്ട്. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘തര്‍ക്ക പരിഹാര സംവിധാനം’ എന്ന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. യുപിഐ ഇടപാട് ഐഡി, ട്രാന്‍സ്ഫര്‍ ചെയ്ത തുക, ഇടപാടിന്റെ തീയതി, വെര്‍ച്വല്‍ പേയ്മെന്റ് വിലാസം, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉൾപ്പെടെ ഓണ്‍ലൈന്‍ ഫോമിൽ രേഖപ്പെടുത്തുക. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഒരു പകര്‍പ്പ് അപ്‌ലോഡ് ചെയ്യുക. പരാതിയുടെ കാരണമായി ‘Incorrectly transferred to another account’ ‘ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
3. പരാതി പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍

യുപിഐ പേയ്മെന്റ് സേവന ദാതാവിന് (Google Pay, Paytm, PhonePe മുതലായവ) ആദ്യം പരാതി നല്‍കുക. പരിഹരിക്കപ്പെട്ടില്ലെങ്കില്‍, അടുത്തതായി യുപിഐ ആപ്പുമായി ബന്ധപ്പെട്ട പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കിനെ ബന്ധപ്പെടുക. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപയോക്താവിന്റെ അക്കൗണ്ടുള്ള ബാങ്കിനെ സമീപിക്കുക. അവസാന ഘട്ടം എന്ന നിലയിലാണ് എന്‍പിസിഐയെ സമീപിക്കേണ്ടത്.

4. ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാം

ഒരു മാസത്തിന് ശേഷവും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലോ, പ്രതികരണത്തില്‍ അതൃപ്തി തോന്നുകയോ ചെയ്‌താൽ വിഷയം റിസര്‍വ് ബാങ്കില്‍ ഉന്നയിക്കാം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓംബുഡ്‌സ്മാനെയാണ് പ്രശ്ന പരിഹാരത്തിനായി സമീപിക്കേണ്ടത്.

5. പരാതി നല്‍കിയ ശേഷം കൃത്യമായി ഫോളോ അപ്പ് ചെയ്യുക

പരാതി നല്‍കിയ ശേഷം കൃത്യമായ ഫോളോ അപ്പുകൾ നടത്തുക. പേയ്മെന്റ് ആപ്പ് വഴിയോ ബാങ്കിന്റെ ഉപഭോക്തൃ സേവനത്തിലൂടെയോ പരാതിയുടെ സ്റ്റാറ്റസ് നിരീക്ഷിക്കുക. സമയബന്ധിതമായ അപ്ഡേറ്റുകള്‍ ചെയ്യുന്നത് വഴി ഉചിതമായ നടപടി സ്വീകരിക്കാവുന്നതാണ്.
6. തെറ്റുകള്‍ എങ്ങനെ ഒഴിവാക്കാം

പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യുപിഐ ഐഡിയോ മൊബൈല്‍ നമ്പറോ ശരിയാണെന്ന് ഉറപ്പാക്കണം. ആകസ്മികമായി വലിയ തുകയുടെ കൈമാറ്റങ്ങള്‍ തെറ്റായി ചെയ്യുന്നത് ഒഴിവാക്കാന്‍ പേയ്മെന്റ് പരിധി നിശ്ചയിക്കുന്നതാണ് നല്ലതാണ്. വലിയ തുക തെറ്റായി കൈമാറുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. എല്ലാ ഇടപാടുകള്‍ക്കും കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കുന്നതും പ്രവര്‍ത്തനക്ഷമമാക്കുന്നത് നല്ലതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only