Oct 22, 2024

നാഷണല്‍ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ആസിം വെളിമണ്ണക്ക് ഇരട്ട സ്വര്‍ണം


ഗോവയിൽ നടക്കുന്ന 24ാം നാഷണൽ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ഇരട്ട സ്വർണം നേടി കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. 100 മീറ്റർ ഫ്രീ സ്റ്റെലിൽ ജൂനിയർ വിഭാഗം S2 കാറ്റഗറിയിലാണ് ആദ്യ സ്വർണം നേടിയത്. പിന്നീട് 50 മീറ്റർ ബാക്ക് സ്ട്രോക്കിലും സ്വർണം നേടാനായി.



ഒരു മത്സര ഫലം കൂടി വരാനുണ്ട്. ജന്മനാ ഇരു കൈകളുമില്ലാത്ത ആസിമിന് 90 ശതമാനം ശാരീരിക അവശതകളുണ്ട്. കാലിനും അവശതയുണ്ട്. ഇതെല്ലാം ഇച്ഛാശക്തികൊണ്ട് മറികടന്ന് ആസിം സ്വപ്നങ്ങൾ ഒന്നൊന്നായി കീഴടക്കുകയാണ്.



സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വലം ബാല്യ അവാർഡ് ജേതാവായ ആസിം, നേരത്തേ പെരിയാർ നീന്തിക്കടന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിനെ തുടർന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും വേൾഡ് റെക്കോർഡ് യൂണിയനിലും ആസിം ഇടംനേടി. ഖത്തർ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിൽ കളിക്കാരെ ആനയിച്ച് മൈതാനത്തെത്തിയിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only