Oct 16, 2024

സിനിമ അഭിനയ സ്വപ്നം പൂവണിയാൻ പ്രദേശവാസികൾക്ക് സുവർണ്ണാവസരം


കൂടരഞ്ഞി : മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജുമേനോൻ നായകനായി വരുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൂടരഞ്ഞി - ആനക്കാംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തമാസം മുതൽ ആരംഭിക്കുകയാണ്. ഇതിലേക്ക് 30 വയസ്സ് കഴിഞ്ഞ സ്ത്രീ പുരുഷന്മാർക്ക് അവസരങ്ങൾ ഉണ്ട്. 

അതുകൊണ്ടുതന്നെ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുകയാണ്. ഈ വരുന്ന ശനിയാഴ്ച (19/10/2024) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള അക്ഷര കോളേജ് ട്യൂഷൻ സെന്റർ ഹാളിൽ മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയാണ്. 

കൂടരഞ്ഞി, തിരുവമ്പാടി, പൂവാറൻതോട്, കൂമ്പാറ കക്കാടംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന അഭിനയിക്കാൻ താല്പര്യമുള്ളവർ എത്തിച്ചേരണമെന്ന് സ്നേഹപൂർവ്വം അറിയിക്കുകയാണ്. ( ഈ പ്രദേശത്ത് ഉള്ളവർക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only