Oct 16, 2024

സോഫ്റ്റ്ബേസ്ബോൾ ദേശീയ ചാമ്പ്യന്മാർക്ക് ഉജ്ജ്വല സ്വീകരണം നൽകി.


ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടത്തിലൂടെ ഓവറോൾ ചാമ്പ്യന്മാരായ കേരളത്തിൻ്റെ ചുണക്കുട്ടികൾക്ക് വൻ വരവേൽപ്പ് നൽകി.


കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന സ്വീകരണ ചടങ്ങ് സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉത്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, കോഴിക്കോട് ജില്ലാ സെക്രട്ടറി വിപിൻ സോജൻ, ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് എബി സെബാസ്റ്റ്യൻ, കെ.അക്ഷയ്, ഇന്ത്യൻ ടീം കോച്ച് എം കെ ജിതേഷ്, കേരള ടീം കോച്ച്മാരായ ടി.യു.ആദർശ്, വിബിൽ .വി. ഗോപാൽ, വിഷ്ണു എസ്, ജെ.ഷഹനാസ്, കെ.കെ ഷിബിൻ എന്നിവർ പ്രസംഗിച്ചു.

കൊല്ലം സ്വദേശിനി പ്രവീണയുടെയും, ഏർണ്ണാകുളം സ്വദേശി അശ്വിൻ രാജിൻ്റെയും ക്യാപ്റ്റൻസിയിലാണ് കേരളം സുവർണ്ണ നേട്ടമണിഞ്ഞത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only