Oct 27, 2024

ബഥാനിയായിൽ അഖണ്ഡ ജപമാല സമർപ്പണം സമാപിച്ചു.


തിരുവമ്പാടി : പുല്ലൂരാംപാറ താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായിൽ 101 ദിനരാത്രങ്ങളിലായി നടന്ന അഖണ്ഡ ജപമാല സമർപ്പണത്തിന് സമാപനമായി. 

ജപമാല മന്ത്രങ്ങളാൽ മുഖരിതമായ ബഥാനിയായിൽ നിരവധി വിശ്വാസികളാണ് അഖണ്ഡ ജപമാല സമർപ്പണത്തിൽ ഇത്തവണയും പങ്കാളികളായത്. 

കുടുംബങ്ങളുടെ വിശുദ്ധീകരണവും ലോക സമാധാനവുമായിരുന്നു പ്രത്യേക നിയോഗം. അഖണ്ഡ ജപമാല സമർപ്പണത്തിന്റെ നൂറാം ദിനം വൈകുന്നേരം 06.30-ന് കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ അണി നിരന്ന ജപമാല റാലിക്ക് ബിഷപ് മാർ റെമീ ജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി. 

തുടർന്നുള്ള നടന്ന വിശുദ്ധ കുർബാനയിൽ പുല്ലൂരാംപാറ വികാരി സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. സമാപന ദിവസം നടന്ന ആഘോഷമായ ദിവ്യബലിയിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. 

ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരുന്നു. ബഥാനിയ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, അസി. ഡയറക്ടർ ഫാ. ജോർജ് കരിന്തോളിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only