Oct 23, 2024

കമൽ പത്ര അവാർഡ് മുക്കംസ്വദേശിക്ക്


മലപ്പുറം :ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ,ഇന്ത്യ മേഖല 21,നൽകുന്ന 2024 വർഷത്തെ കമൽ പത്ര അവാർഡ് മുക്കം മുത്താലം സ്വദേശി മുഹമ്മദ് ആസാദിന് ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വച്ച് നടന്ന ചടങ്ങിലാണ് കമൽപത്ര അവാർഡ് കൈമാറിയത്. പ്രൊഫഷൻ, സംരംഭകത്വം എന്നീ മേഖലകളിലെ മികച്ച നേട്ടം പരിഗണിച്ചാണ് മുഹമ്മദ് ആസാദ് ഈ അവാർഡിന് അർഹനായത്. ചടങ്ങിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് രവിശങ്കർ പ്രശസ്തി പത്രവും അവാർഡും കൈമാറി. ചടങ്ങിൽ ജെ സി ഐ പ്രസിഡന്റ്‌ സേനറ്റർ ഷൈൻ ടി ഭാസ്കരൻ ജൂനിയർ ചേംബർ ഇന്റർനാഷണൽ, സോൺ പ്രസിഡണ്ട് രാകേഷ് നായർ, പ്രമോദ് ബാലകൃഷ്ണൻ, അബ്ദുല്ലത്തീഫ് കിളിയണിയിൽ, അരുൺ ഇ വി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only