Nov 23, 2024

മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരു മരണം. നിരവധി പേര്‍ക്ക് പരിക്ക്


കൂടരഞ്ഞി:  മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോയിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഒരു മരണം  പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഷാഹിദുൽ(20) ആണ്
മരണപ്പെട്ടത്
 അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച മിനി പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.

മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ വാനിലുണ്ടായിരുന്ന 16 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പെട്ട രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. വൈകിട്ട് ഏഴോടെയാണ് മേലേ കൂമ്പാറയിൽ വെച്ച് വാഹനം മറിഞ്ഞ് അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സ്ഥലത്തേക്ക് മറിഞ്ഞ വാഹനം ഫയര്‍ഫോഴ്സും

 നാട്ടുകാരും ചേര്‍ന്നാണ് ഉയർത്തിയത്. അപകടത്തിൽ


 വാഹനം ഭാഗികമായി തകര്‍ന്നു


കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only