ആനയാംകുന്ന് : വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് യൂണിറ്റ് ലഹരിക്കെതിരെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയും ബോർഡ് സ്ഥാപിച്ചു. മുക്കം മുളങ്കാട്ടിൽനടുത്തുള്ള റോഡ് സൈഡിലാണ് ബോർഡ് സ്ഥാപിച്ചത്. യൂണിറ്റ് ലഹരിക്കെതിരെ പൊതുയിടങ്ങളിൽ പോസ്റ്റർ ഒട്ടിച്ചും 1000 വീടുകളിൽ കയറി ലഹരിക്കെതിരെയുള്ള *ലഘുലേഖ* വിതരണം നടത്തുകയും ഇതിനിടെ ചെയ്തിരുന്നു. പ്ലാസ്റ്റിക്കിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ *ഫ്രീഡം ഫ്രം പ്ലാസ്റ്റിക്* എന്ന പദ്ധതിയുമായി മുന്നോട്ട് വരികയും സ്കൂൾ വിദ്യാർത്ഥികൾക്കും, യൂണിൻ്റെ പങ്കാളിത്ത ഗ്രാമത്തിലും തുണി സഞ്ചി വിതരണം നടത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നസീറ കെ.വി യുടെ നേതൃത്വത്തിൽ വോളണ്ടിയേഴ്സായ ഫഹ്മിദ തസ്നീം , ജന്ന ഫാത്തിമ എന്നിവരാണ് ബോർഡ് എഴുതിയത്. നൈറ നജു , അബ്ദുള്ള അദ്നാൻ , ഇർഫാൻ ആഷിഖ് ,ബിൻഷാദ് ബഷീർ , അമൽ വി സി എന്നിവർ പ്രോഗ്രാം നയിച്ചു.
TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment