കൂടരഞ്ഞി : മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ അപകടം ഉണ്ടായ വിവരമറിഞ്ഞ് ലിന്‍റോ ജോസഫ് എം.എല്‍.എ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തം ഏകദേശം പൂര്‍ത്തിയായ ശേഷമാണ് തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തിയത്. രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരോടും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനോടും സിഐ തട്ടിക്കയറിയത് സംഘര്‍ഷത്തിന് ഇടയാക്കി.
സംഘര്‍ഷം പരിഹരിക്കുന്നതിനിടെ ലിന്‍റോ ജോസഫ് എം.എല്‍.എക്ക് നേരേയും സിഐ മോശമായി പെരുമാറിയെന്ന ആക്ഷേപമുണ്ട്. സിഐയുടെ പെരുമാറ്റത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായി എം.എല്‍.എ ലിന്‍റോ ജോസഫ് അറിയിച്ചു.
Post a Comment