Dec 25, 2024

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; ഒറ്റ വർഷത്തെ പ്രവീണിന്റെ വരുമാനം 1.68 കോടി രൂപ. കൂടുതൽ വിവരങ്ങൾ പുറത്ത്


കൊച്ചി : സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എരുമേലി സ്വദേശി പ്രവീൺ എന്നയാളാണ് കൊച്ചി കലാഭവൻ റോഡിൽ മോക്ഷ എന്ന പേരിൽ സ്പാ നടത്തിയിരുന്നത്. ഈ ആയുർവേദ സ്പായുടെ മറവിലാണ് ഇയാൾ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. 

ഓരോ മാസവും ലക്ഷങ്ങളാണ് ഇയാൾ അനാശാസ്യ കേന്ദ്രത്തിലൂടെ സമ്പാദിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പായുടെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീൺ ഉൾപ്പെടെ 12 പേരെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ എട്ട് യുവതികളും നാല് പുരുഷന്മാരുമാണ്. 

മോക്ഷ സ്പായിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ച് ഇവർ ഇടപാടുകൾ നടത്തി. മൂന്നു മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണു നടപടി. നടത്തിപ്പുകാരൻ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം ഇടപാടുകാരിൽനിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് വ്യക്തമാക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only