Dec 25, 2024

താമരശ്ശേരിയിൽ മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ


താമരശ്ശേരി: താമരശ്ശേരിയിൽ വില്പനക്കായി എത്തിച്ച നാലര ഗ്രാം എം.ഡി.എം.എ യുമായി ദമ്പതികളടക്കം
മൂന്ന് പേരെ താമരശ്ശേരി പോലീസ് പിടികൂടി.

ഇന്നലെ പുലർച്ചെയാണ് താമരശ്ശേരി കാപ്പുമ്മൽ അതുൽ (30),കോഴിക്കോട് കാരന്തൂർ ഒഴുക്കര ഷമീഹ മൻസിൽ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.


താമരശേരി ബൈപാസ്സ് റോഡിൽ മദർ മേരി ഹോസ്പിറ്റ ലിന് സമീപത്തുള്ള ഓട്ടോ വർക്ക് ഷോപ്പി്ന് മുന്നിൽ മയക്ക് മരുന്ന് വിൽക്കാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലാവുന്നത്.
അതുൽ ഇതിന് മുൻപും രണ്ടു തവണ എം.ഡി.എം.എ യുമായി പിടിയിലായതാണ്. സ്ഥിരമായി സ്ത്രീകളെ ഉപയോഗിച്ചാണ് അതുലും സംഘവും മയക്ക് മരുന്ന് കടത്തുന്നത്.
വിദ്യാർത്ഥികൾക്ക് അടക്കം ലഹരി മരുന്നു വിൽക്കുന്ന ഇയാൾ സ്ഥിരമായി പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.
  പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
     താമരശേരി അഡീഷണൽ എസ്.ഐ സന്ദീപ്, കോഴിക്കോട് റൂറൽ ഡാൻസഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only