ആം ആദ്മി പാർട്ടിയുടെ വിഷൻ 2025 മണ്ഡലം തല ഉദ്ഘാടനം കോടഞ്ചേരിയിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ : വിനോദ് മാത്യു വിത്സൻ നിർവഹിച്ചു.
കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷന് എതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി സമ്മർ ചാർജ്ജ് ഒഴിവാക്കിയെന്നും ആം ആദ്മി കേരളം ഭരിച്ചാൽമിനിമം മാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി എല്ലാവർക്കും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ കേരള ജനതയെ ഫോറസ്റ്റ് ഗുണ്ടാ രാജിന് വിട്ടു കൊടുക്കുന്ന വന നിയമത്തിനെതിരെ രാഷ്ട്രീയം നോക്കാതെ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ എ, സംസ്ഥാന ട്രഷറർ മോസസ് ഹെൻട്രി, വർക്കിംഗ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ്, മനു പൈമ്പള്ളിൽ കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്രഹാം വാമറ്റത്തിൽ, ജോൺസൺ ഇഞ്ചക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment