Dec 14, 2024

വയനാട് ഓട്ടോറിക്ഷ ഡ്രൈവറെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി


വയനാട് ചുണ്ടേലിൽ ഓട്ടോറിക്ഷ ഡ്രൈവർ നവാസിനെ ജിപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.സഹോദരങ്ങളായ സുമിൽഷാദ്, അജിൻഷാദ് എന്നിവരെ സംഭവ സ്ഥലത്ത്‌ എത്തിച്ചാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌.സ്ഥലത്ത്‌ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.ഇന്ന് രാവിലെ 11മണിയോടെ അപകടം നടന്ന സ്ഥലത്ത്‌ കൊണ്ടുവന്നു.പ്രതികൾക്കെതിരെ കയ്യേറ്റമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത്‌ വൻ പോലീസ്‌ സുരക്ഷയോട്‌ കൂടിയായിരുന്നു തെളിവെടുപ്പ്‌.കൊലപാതകത്തെ തുടർന്ന് തുടർന്ന് ചുണ്ടേലിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.തെളിവെടുപ്പ്‌ സ്ഥലത്ത്‌ നാട്ടുകാർ തടിച്ചുകൂടിയിരുന്നു.എസ്റ്റേറ്റ്‌ റോഡിലും പ്രതികൾ നടത്തിയിരുന്ന ഹോട്ടലിലും തെളിവെടുപ്പ്‌ നടന്നു.

രണ്ടാംപ്രതി അജിൻഷാദ് ഒട്ടോറിക്ഷ കടന്നുപോകുന്നത് ഫോണിലൂടെ നിർദ്ദേശം നൽകാനായി കാത്തുനിന്ന ചുണ്ടേൽടൗണിലും പ്രതികളെ എത്തിച്ചു.ഇവിടങ്ങളിൽ ജനങ്ങൾ പ്രതികൾക്ക്‌ നേരെ പ്രതിഷേധിച്ചു.

കൊലപാതകത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായ പ്രതികളുടെ പിതാവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസിൻ്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.ഡിസംബർ 2 നായിരുന്നു ഓട്ടോറിക്ഷയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ചുണ്ടേൽ എസ്റ്റേറ്റ്‌ റോഡിൽ അപകടമുണ്ടായത്‌‌.പിന്നീടുള്ള പോലീസ്‌ അന്വേഷണത്തിലാണ് പ്രതികൾ വ്യക്തിവൈരാഗ്യത്താൽ ആസൂത്രിതമായി കൊലപാതകം നടത്തിയാതായുള്ള വിവരങ്ങൾ പുറത്താവുന്നത്‌.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only