സ്കൂളിലെ വിദ്യാർഥികൾ അടക്കം വിവിധ വാർഡുകളിൽ നിന്നും ഭിന്നശേഷിക്കാരായ 200 ആളുകൾ പങ്കെടുത്ത വർണ്ണൽ സവ്വം 2K24
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജില്ലാ പഞ്ചായത്ത് മെമ്പർ അംബികാ മംഗലത്ത് മുഖ്യാതിഥിയായി
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോയ് കുന്നപള്ളി, ബുഷറാ ഷാഫി മുഖ്യപ്രഭാഷണം നടത്തി
വൈസ് പ്രസിഡൻറ് ജമില അസീസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ . ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ബി ചിരണ്ടായത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , റിയാനസ് സുബൈർ , ചിന്ന അശോകൻ , വാസുദേവൻ ഞാറ്റുകാലായിൽ , ചിന്നമ്മ മാത്യൂ, ബിന്ദു ജോർജ്, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി ഐസിഡിഎസ് സൂപ്പർവൈസസ് സബന, CWF ഡോണാ ഫ്രാൻസിസ് എന്നിവർ ആശംസകൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഭിന്നശേഷിക്കാരായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും
തുടർന്ന് ഭിന്നശേഷിക്കാർക്ക് ആസ്വദിക്കാനായി കാലിക്കറ്റ് മെഗാ ഷോ അവതരിപ്പിച്ച മ്യൂസിക് ബാൻഡ് കാലാപരിപാടി അവതരിപ്പിച്ചു.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ കലോത്സവ പരിപാടികൾ സമാപിച്ചു.
Post a Comment