കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ സമ്മേളനം കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാർട്ടി ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് അജു എമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ഷാജി കടമല വിഷയാവതരണം നടത്തി. സി. സത്യൻ, ഫൈസൽ കെ.ടി., പി. അസീസ്, ദേവസ്യ മുളക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷേമ പെൻഷനുകൾക്ക് പോലും തടസ്സവാദങ്ങൾ ഉന്നയിക്കുകയും കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികളെ യോഗം അപലപിച്ചു. എക്കാലവും ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ചിട്ടുള്ള പാർട്ടി എന്ന നിലയിൽ നിർദ്ദിഷ്ട വനം ബില്ലിലെ കർഷക വിരുദ്ധ നിർദേശങ്ങൾ പിൻവലിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും എന്ന് ചെയർമാൻ ബിനോയ് തോമസ് യോഗത്തിൽ ഉറപ്പ് നൽകി.
പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി സി. സത്യൻ മലബാർ ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ യോഗം സന്തോഷം രേഖപ്പെടുത്തുകയും സത്യനെ അഭിനന്ദിക്കുകയും ചെയ്തു.



Post a Comment