Dec 21, 2024

ഇ എസ് എ വിഷയവുമായി ബന്ധപ്പെട്ട് കൺവെൻഷൻ തിങ്കളാഴ്ച

കോടഞ്ചേരി:പ്രത്യേക ശ്രദ്ധയ്ക്കും പരിഗണനയ്ക്കും
 കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള ഇ എസ് എ  അന്തിമ വിജ്ഞാപനത്തിനു മുന്നോടിയായി ആറാമത്തെ കരട് വിജ്ഞാപനം 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഈ വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ കോടതി വിധിയെ തുടർന്ന് അടുത്ത നാളുകളിലാണ് പുറത്തുവന്നത്. എന്നാൽ പാർലമെന്റിലെ MP മാരുടെ 25.11.24ലെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടിയിൽ നിന്നും വ്യക്തമാകുന്നത് പോലെ 'കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശാനുസരണം 98 വില്ലേജുകളിലെ 8590. 6 9 ചതുര കിലോമീറ്റർ വനഭൂമി കേരള സർക്കാർ ഇ എസ് എ പ്രഖ്യാപനത്തിനായി 2.11.24ന് പുതുക്കി നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്'. ഈ റിപ്പോർട്ട് ആകട്ടെ  ജനങ്ങൾക്ക് സംസ്ഥാന സർക്കാർ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 

കേരളത്തിലേ ഇ എസ് എ യുടെ കാര്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശയല്ല മറിച്ച് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടാണ് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത് എന്ന് ആറാമത്തെ കരട് വിജ്ഞാപനത്തിലും കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ ജനങ്ങൾക്ക് ലഭ്യമാക്കി കൊണ്ട് അവരുടെ ആശങ്കകൾ കൂടി പരിഹരിച്ച്, പഞ്ചായത്ത് തലത്തിൽ ഗ്രാമസഭകളിൽ അടക്കം  ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു പകരം , ഇപ്പോൾ സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ട് ജനങ്ങൾക്ക്  ലഭ്യമാക്കാതിരിക്കുന്നതും സംഭവത്തിന്റെ ദുരൂഹതയും ഗൗരവവും  ആശങ്കയും  വർധിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ തന്നെ മുൻപ് 9 വില്ലേജുകൾ ഉൾപ്പെട്ടിരുന്നത് ഇപ്പോൾ 10 വില്ലേജുകൾ ആയി വർദ്ധിപ്പിച്ചിട്ടുണ്ട് എന്നുള്ളതും റിപ്പോർട്ടിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കേരളത്തിലെ ആകെ ഫോറസ്റ്റ് വിസ്തൃതിയായ  9107 ചതുരശ്രകിലോമീറ്റർ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ 123 വില്ലേജുകളിലെ വിസ്തൃതിയായി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ റിപ്പോർട്ടിൽ  33 വില്ലേജുകൾ ഒഴിവാക്കിയപ്പോഴും 98 വില്ലേജുകളിലെ ഇ എസ് എ വന വിസ്തൃതി ആനുപാതികമായി കുറയാതെ 8590. 69 ചതുരശ്ര കിലോ മീറ്ററായി പുതുക്കി  നൽകിയിട്ടുള്ളത്.  സംസ്ഥാന സർക്കാരിന്റെ ഈ റിപ്പോർട്ടിലെ  കണക്ക് അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഇറക്കിയാൽ 98 വില്ലേജുകളിലെ  ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന നൂറുകണക്കിന് ചതുരശ്രകിലോമീറ്റർ മതിയായ രേഖകൾ ഉള്ള  കൃഷി ഭൂമിയും ജനവാസ കേന്ദ്രങ്ങളും റിസർവ് ഫോറസ്റ്റിന്റെ ഭാഗമായി മാറും. എക്കോളജ്ജിക്കൽ സെൻസിറ്റീവ് ഏരിയ (ESA) യുടെ അടിസ്ഥാന യൂണിറ്റ് എന്നത് വില്ലേജുകളാണ് എന്ന കേന്ദ്ര മാനദ്ധണ്ഡത്തിലും സംസ്ഥാന സർക്കാർ മാറ്റം വരുത്തിയതായി കാണാൻ കഴിയുന്നില്ലാ എന്നത് വിഷയത്തിൻ്റേ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇക്കാര്യങ്ങൾ ചർച്ച ചെയ്തു ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായ് തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിലേ എല്ലാ രാഷ്ട്രീയ പാർട്ടികളേയും, പൊതു ജനങ്ങളേയും,  കർഷക സംഘടനകളേയും, മറ്റു സംഘടനകളേയും, വ്യാപാരികളെയും ഉൾപ്പെടുത്തി കൊണ്ട് ഒരു അടിയന്തര കൺവെൻഷൻ *കോടഞ്ചേരി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വെച്ച് ഡിസംബർ 23ന് തിങ്കളാഴ്ച രാവിലെ 11:30 ന് നടത്തപ്പെടുന്നതാണ്. കൺവെൻഷൻ കേന്ദ്രവനം പരിസ്ഥിതി മന്ത്രലയത്തിന്റെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അംഗം  ഫ്രാൻസിസ് ജോർജ് M P ഉദഘാടനം ചെയ്യും* . പശ്ചിമഘട്ട ജന സംരക്ഷണ സമിതി കോർഡിനേറ്ററും രൂപത ചാൻസലറുമായ ഫാ.സുബിൻ കവളകാട്ട് അധ്യക്ഷത വഹിക്കും .

യോഗത്തിൽ വിവിധ 
പഞ്ചയത്തുകൾക്കും സംഘടന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതികളും നിവേദനങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാവുന്നതാണെന്നും സംഘാടക സമിതി അംഗങ്ങളായ 
ഡോ.ചാക്കോ കാളംപറമ്പിൽ
ജന. കൺവീനർ 
പശ്ചിമഘട്ട ജനസംരക്ഷണ സമിതി
അലക്സ്‌ തോമസ് ചെമ്പകശ്ശേരിൽ, ബോസ് ജേക്കബ്, ഷിനോയി അടയ്ക്കാപാറ, കെഎം പൗലോസ് കളപ്പാട്ട് എന്നിവർ അറിയിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only