മുക്കം: മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ഹരിത ഗ്രാമസഭ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് മാലിന്യമായി ബന്ധപ്പെട്ടു കൊണ്ട് ചർച്ചചെയ്യുകയും ഏറ്റവും നല്ല ഹരിത സ്കൂളുകളെ ചടങ്ങിൽ തെരഞ്ഞെടുക്കുകയും ചെയ്തു ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു,
ഗ്രാമപഞ്ചായത്ത് അംഗം കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിന്റിങ് കമ്മിറ്റി ചെയർമാൻ സത്യമുണ്ടയിൽ ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്ത്, റുഖ്യാറഹീം, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിയാറഹ്മാൻ, ശുചിത്വ മിഷൻ കോഡിനേറ്റർ രാജേഷ് എന്നിവർ സംസാരിച്ചു
പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയമായി വി എം എച്ച് എം എച്ച് എസ് ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളും
വി എം എച്ച് എം എച്ച് എസ് ഹൈസ്കൂളിനെയും തെരഞ്ഞെടുത്തു

Post a Comment