Dec 20, 2024

കോടഞ്ചേരി സെന്റ് ജോസഫ്സ് HSS ന്റ ടൗൺ കരോൾ ശ്രദ്ധേയമായി.


കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ടൗൺ കരോൾ നടത്തി.

സഞ്ചരിക്കുന്ന പുൽക്കൂട് ജന ശ്രദ്ധ പിടിച്ചുപറ്റി. മാലാഖമാരുടെ അകമ്പടിയിൽ മനോഹരമായി അല ലങ്കരിച്ച വാഹനത്തിൽ തിരുകുടുംബം സഞ്ചരിച്ചു.

ക്രിസ്മസ് പപ്പാമാരും ചെങ്കുപ്പായക്കാരും കണ്ണിന് കൗതുകമായി. വെളുത്തതും ചുമന്നതുമായ വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ താള വാദ്യങ്ങൾക്കനുസരിച്ച് ചുവടുവച്ചു. വർണ്ണ ബലൂണുകൾ കൊണ്ടലങ്കരിച്ച ക്രിസ്മസ് ട്രീകൾ കൈകളിലേന്തിയ കുട്ടികളുടെ പ്രകടനം കരോളിൽ കൗതുകമായി.
സ്കൂളിൽ ഒരുത്തിയ ക്രിബും, നക്ഷത്ര മാലകളും വേറിട്ട അനുഭവമായി. കാട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും, ക്രിസ്മസ് കേക്കും വിതരണവും ചെയ്തു.

കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ കരോൾ നൃത്ത പരിപാടികളും കരോൾ ഗാനാലാപനവും കാണികൾക്ക് കൗതുകമുണർത്തി.

അധ്യാപകർ, അനധ്യാപകർ, പി هه ای എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only