Dec 21, 2024

സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് തുടക്കമായി.


അടുത്ത 10 ദിവസം സംസ്ഥാനത്തുടനീളം ഫെയറുകൾ സജീവമായിരിക്കും. ഇവിടെ നിന്നും 13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡി നിരക്കിലും ശബരി ഉല്‍പ്പന്നങ്ങള്‍, ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് എന്നിവ 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം 2.30 മണി മുതല്‍ 4 മണി വരെ ആയിരിക്കും ഈ ഫെയറുകൾ പ്രവർത്തിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രത്യേക ജില്ലാ ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ഉത്സവ സീസണുകളിലും പൊതുവിപണിയില്‍ ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാൻ വിവിധ നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾ അതിനുള്ള ദൃഷ്ടാന്തമാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only