സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തി മധുരം വിതരണം ചെയ്ത് കാരശ്ശേരി എച്ച്.എൻ.സി.കെ എം എയുപി സ്കൂൾ വിദ്യാർത്ഥികൾ . ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചാണ് സ്വാദ് എന്ന പേരിൽ പലഹാരമേള സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾ വീടുകളിൽ നിർമ്മിച്ച പലഹാരങ്ങൾക്ക് പുറമെ സ്കൂളിൽ സ്നേഹക്കട തുറന്നു. തത്സമയം പലഹാരങ്ങൾ പാചകം ചെയ്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്തു. ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും ക്രിസ്മസിനെക്കുറിച്ച ക്വിസ് മത്സരം നടത്തിയും സ്കൂൾ റേഡിയോ സ്റ്റേഷൻ വഴി കഥകളും ക്രിസ്മസ് വിശേഷങ്ങളും പങ്കു വെച്ചും വിദ്യാർത്ഥികൾ ആഘോഷത്തിൽ പങ്കു ചേർന്നു.
ഹെഡ്മാസ്റ്റർ എൻ.എ അബ്ദുസ്സലാം പലഹാരമേള ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് കെ. ലുഖ്മാൻ , ടി. മധുസൂദനൻ , അധ്യാപകരായ വി.എൻ. നൗഷാദ്, ഷാഹിർ പി.യു, ഖദീജ നസിയ, കെ.ടി ഷഫ്ന തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment