Dec 13, 2024

വിദ്യാർഥികൾക്ക് കണ്ണിരോടെ വിടനൽകി നാട്.


കല്ലടിക്കോട് (പാലക്കാട്): പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട്മറിഞ്ഞ ലോറിക്കടിയിൽപെട്ട്
മരിച്ച നാലു വിദ്യാർഥികളുടെ
മൃതദേഹം വീടുകളിൽ നിന്ന് പൊതുദർശനത്തിനായി എത്തിച്ചു. തുപ്പനാട് കരിമ്പനക്കൽ ഓഡി റ്റോറിയത്തിലാണ് പൊതുദർശ നം. തുടർന്ന് 10.30ന് ഖബറടക്കം തുപ്പനാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.


പുലർച്ചെയോടെയാണ് കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളാ യ ഇർഫാന ഷെറിൻ (13), റിദ ഫാ ത്തിമ (13), നിദ ഫാത്തിമ (13), ആ യിഷ (13) എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചത്.
അതേസമയം, പാലക്കാട് പനയ മ്പാടത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
പാലക്കാട് -കോഴിക്കോട് ദേശീയ പാതയിൽ കരിമ്പക്കടുത്ത് പന യമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയ ന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടി യിൽപെട്ട് നാല് സ്കൂൾ വിദ്യാർ ഥിനികളാണ് മരിച്ചത്. പരീക്ഷ ക ഴിഞ്ഞ് മടങ്ങുകയായിരുന്നു കരി മ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർ ഥിനികൾ.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്നചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെനീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്.വാഹനങ്ങൾക്കടിയിൽപ്പെട്ടാണ്
കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു.

പരിക്കേറ്റ ഡ്രൈവർ കാസർകോ ട് സ്വദേശി വർഗീസ് (52), ക്ലീനർ മ ഹേന്ദ്ര പ്രസാദ് (28) എന്നിവർ മ ണ്ണാർക്കാട് സ്വകാര്യാശുപത്രിയി ൽ ചികിത്സയിലാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only