കൂടരഞ്ഞി: പിണറായി സർക്കാർ സർവീസ് പെൻഷൻകാരുടെ ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കയാണെന്നും പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇടത്പക്ഷ സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ)
ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻമാസ്റ്റർ പറഞ്ഞു.
കെ.എസ്.എസ്.പി.എ
തിരുവമ്പാടി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സർക്കാർ ജീവനക്കാരും പെൻഷൻകാരും നാളിത് വരെ നേരിടാത്ത പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
സ്വാഗത സംഘം ചെയർമാൻ ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്. പി.എ സംസ്ഥാന കമ്മറ്റിയംഗം എം.എം വിജയകുമാർ, കെ.പി.സി.സി.മെമ്പർ പി.സി. ഹബീബ് തമ്പി, സുധാകരൻ കപ്പിയേടത്ത്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മില്ലി മോഹൻ, അന്നമ്മ മാത്യു, മനോജ് വാഴേപറമ്പിൽ, എം.മധു, ഷിജു ചെമ്പനാനി,ജിതിൻ പല്ലാട്ട്, സുന്ദരൻ എ പ്രണവം, കെ.കെ. അബ്ദുൾ ബഷീർ, അനിൽകുമാർപൈക്കാട്ട്, അറസ്റ്റിൻ മoത്തിപറമ്പിൽ, ലിസി മാളിയേക്കൽ, ലൈസമ്മ ജോസ്, ഇ.കെ. രാമചന്ദ്രൻ, പി. ഹരിദാസൻ, ജോയ് ജോസഫ്, ജോൺസൺ പുത്തുര്, കെ. മാധവൻ, ഇ.പി.ചോയിക്കുട്ടി, യു.പി. അബ്ദുൾ റസാക്ക്, മുഹമ്മദ് ചാലിൽ, കൃഷ്ണൻകുട്ടി കാരാട്ട്, കെ.എസ്. ഷാജു, ദേവസ്യ പൊള്ളാമഠം, കെ.ജെ. തങ്കച്ചൻ, കെ.പി. സാദിക്കലി, പി.സുബ്രമഹ്ണ്യൻ, കെ.ടി.ത്രേസ്യ, കെ. മോഹൻദാസ്, ഇ.കെ. സുലൈമാൻ, ജോർജ് കുരുത്തോല, പി.വിജയൻ, കെ.സി. തങ്കച്ചൻ, വി.എം.ഗംഗാദേവി, പി.വി. ജോസഫ് എന്നിവർ സംസാരിച്ചു.
പ്രതിനിധിസമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി ഒ.എം. രാജൻ ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ മഠത്തിൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം ഭാരവാഹികളായി ടി.ടി. റോയ് തോമസ് (പ്രസിഡണ്ട്) സുധാകരൻ കപ്പിയേടത്ത് ( സെക്രട്ടറി), കെ.കെ. അബ്ദുൾ ബഷീർ(ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment