Jan 11, 2025

ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിൽ യോഗ ഹാളും ജില്ലയിൽ ആദ്യം കാരശ്ശേരിയിൽ


മുക്കം: ജീവിത ശൈലി രോഗങ്ങൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കാശ്വാസമായി കാരശ്ശേരിയിൽ യോഗ ഹാൾ പ്രവർത്തനമാരംഭിച്ചു.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴിക്കോട് ജില്ലയിൽ തന്നെ ആദ്യമായി രണ്ടാം വാർഡിൽ പെട്ട കുമാരനല്ലൂരിൽ ആയുഷ് യോഗ ഹാൾ 
 ആരംഭിച്ചത്. 
ദൈനംദിനം ജീവിത ശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ ഹാൾ ആരംഭിച്ചത്. ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ആയ്യുർവേദ ഡോക്ടർ പി ഉണ്ണികൃഷ്ണൻ, യോഗ ഇൻസ്ട്രക്ടർ ഡോക്ടർ അശ്വതി, നിഷാദ് വീച്ചി, ടിപി ജബ്ബാർ, ആബിദ് കുമാരനല്ലൂർ, എ പി ഉമ്മർ, രവീന്ദ്രൻ അക്കര പറമ്പിൽ, ബേബി ജെയിംസ്, സി ഹുസൈൻ, കുഞ്ഞിമുഹമ്മദ് അത്തോളി, കെഎം അശ്റഫ് അലി, യുകെ അംജദ് ഖാൻ, എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only