മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ 2025-26 വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമസഭ ചേർന്നു 13 ഗ്രൂപ്പുകളിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം ചെയ്യേണ്ട നിരവധി കാര്യങ്ങളാണ് ചർച്ച ചെയ്തത് 2024-25ൽ നടത്തിയ പദ്ധതികൾ അവലോകനം ചെയ്തു കഴിഞ്ഞവർഷത്തെ പദ്ധതികളും പൂർത്തീകരിക്കാൻ സാധിച്ചതിൽ ഗ്രാമസഭയിൽ പായസവിതരണവും നടത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, ഗ്രാമസഭ കോഡിനേറ്റർ സൈദ്, അംഗനവാടി ടീച്ചർ കെ പി ബിന്ദു, ആശാവർക്കർ ടിപി ലളിത, പാലിയേറ്റീവ് നേഴ്സ് സുബൈദ കലയത്ത്, വാർഡ് വികസന ആസൂത്രണ സമിതി അംഗങ്ങളായ ടി കെ സുധീരൻ,പിടി സുബൈർ, സി ഹുസൈൻ, മുഹമ്മദ് ചത്കൊടി, നിഷാദ് വീച്ചി, അനിൽകുമാർ കാരാട്ട്, എം പി സുജാത, പുഷ്പാവതി താളിപ്പറമ്പിൽ, കെ പി ബിന്ദു എന്നിവർ നേതൃത്വം നൽകി
Post a Comment