Jan 3, 2025

ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത ക്കെതിരായ ദുഷ്‌പ്രചരണങ്ങൾക്കെതിരെ സർവകക്ഷി യോഗം സംഘടിപ്പിച്ചു.


വയനാട് - കോഴിക്കോട് ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്നതും തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്രവികസനത്തിന് ഉതകുന്നതുമായ ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാതക്ക് എതിരായി കപട പരിസ്ഥിതി വാദികളും തൽപര കക്ഷികളും നടത്തുന്ന നീക്കത്തിനെതിരെ  പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് സർവ്വകക്ഷി യോഗം ചേർന്നു . ലിൻ്റോ ജോസഫ് MLA വിശദീകരണം നടത്തി.മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷനായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ,കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്,കൊടിയത്തൂർ പ്രസിഡൻ്റ് ദിവ്യ ഷിബു,കാരശ്ശേരി പ്രസിഡൻ്റ്  സുനിത രാജൻ , ടി.വിശ്വനാഥൻ,ബാബു പൈക്കാട്ടിൽ , ഷാജികുമാർ, സികെ കാസിം, ടിഎം ജോസഫ്, വി കുഞ്ഞാലി,അഖിൽ,ഗുലാം ഹുസൈൻ,ബേബി മണ്ണംപ്ലാക്കൽ,ഫൈസൽ, ഷിനോയ് അടക്കാപ്പാറ, വികെ വിനോദ്  ഫിലിപ്പ്, കെ.എം അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

സർവ്വകക്ഷി യോഗത്തിൻ്റെ ഭാഗമായി തുടർസമരങ്ങൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.ആനക്കാംപൊയിൽ മുതൽ തിരുവമ്പാടി വരെ കാൽനട ജാഥയും തുരങ്കപാത സംരക്ഷണ സദസും സംഘടിപ്പിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only