Jan 3, 2025

എംടിയുടെ വീട്ടിലെത്തി മമ്മൂട്ടി; സന്ദർശനം വിദേശത്തുനിന്ന് എത്തിയതിനു പിന്നാലെ.


കോഴിക്കോട്∙ നടൻ മമ്മൂട്ടി എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. പത്ത് മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

എംടിയുടെ മരണസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അസർബൈജാനിൽ വിമാന അപകടം ഉണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മമ്മൂട്ടി എംടിയുടെ കൊട്ടാരം റോഡിലെ വീട്ടിലെത്തിയത്. എംടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കൂടെ നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only