കോഴിക്കോട്; ആനക്കാംപൊയില് - കള്ളാടി - മേപ്പാടി തുരങ്ക പാത പ്രവര്ത്തി ഉടന് ആരംഭിക്കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സി കെ കാസിം.
ടെന്ഡര് നടപടി പൂര്ത്തീകരിച്ച പ്രവര്ത്തി ഇനിയും കാലതാമസം വരുത്തരുത്.
കഴിഞ്ഞ യു.ഡി.എഫ് സര്ക്കാറിന്റെ കാലത്ത് 2014 - 15 സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യ വകുപ്പ് മന്ത്രി ശ്രി.കെ.എം മാണി സാര് അദ്ദേഹത്തിന്റെ പ്രസംഗത്തില് ഉള്പ്പെടുത്തി പറഞ്ഞിട്ടുള്ള ഈ പദ്ധതിക്ക് സര്വ്വെ നടപടികള് ആരംഭിക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.
അതിന്റെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി കണ്സല്ട്ടന്സി സര്വ്വെ നടപടികള് ആരംഭിക്കുകയും അവിടെ ബദല്പാതക്ക് പകരം തുരങ്കപാത വിഭാവനം ചെയ്യുകയായിരുന്നു.
ഈ പദ്ധതി പ്രാവര്ത്തികമാക്കുക എന്നത് ഐക്യജനാധിപത്യ മുന്നണിയുടെ വലിയ താല്പര്യമാണ്.
ഈ പദ്ധതിയുടെ പൂര്ത്തീകരണത്തിനാവശ്യമായ എല്ലാ പിന്തുണയും നേരത്തെ തന്നെ യു.ഡി.എഫ് നല്കിയതാണ്.
മലയോര കുടിയേറ്റ മേഖലയുടെ വികസനത്തിന് വൻ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതിവാദികൾ എന്ന പേരിൽ രംഗത്തുവരുന്നവർ വികസനത്തിന് തുരങ്കം വെക്കുന്നവരാണ്.
അനിവാര്യമായ എല്ലാ അനുമതികളും നേടിയെടുത്ത് ആരംഭിക്കുന്ന പദ്ധതി ഇല്ലാതാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും സി കെ കാസിം പറഞ്ഞു.
Post a Comment