Jan 18, 2025

സോഫ്റ്റ്ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ്' കേരള ടീം ക്യാമ്പ് ആരംഭിച്ചു.


കോടഞ്ചേരി: ഫെബ്രുവരി 5 മുതൽ 8 വരെ രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന സീനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൻ്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. 

കഴിഞ്ഞ ആഴ്ച കോടഞ്ചേരിയിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത, 14 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 40 വീതം പുരഷ വനിതാ താരങ്ങളാണ് നിലവിലെ നാഷണൽ ചാമ്പ്യൻമാരായ കേരളത്തിൻ്റെ 15 ദിവസത്തെ പരിശീലന ക്യാമ്പിൽ  പങ്കെടുക്കുന്നത്.

13 ദിവസത്തെ പരിശിലനത്തിനു ശേഷം ഫൈനൽ സെലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 വീതം കായിക താരങ്ങളാണ് കേരളത്തിൻ്റെ ജേഴ്സി അണിയുക.

കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പ് കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റക്ടർ റവ.ഫാ.കുര്യാക്കോസ് ഐകുളമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സോഫ്റ്റ്ബേസ്ബോൾ സംസ്ഥാ സെക്രട്ടറി പി.എം എഡ്വേർഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ ഭരണ സമതി അംഗം കെ.എം ജോസഫ് മുഖ്യാതിഥിയും, സോഫ്റ്റ്ബേസ്ബോൾ സംസ്ഥാ അസോസിയേഷൻ ട്രഷറർ ഷിജോ സകിയ അദ്ധ്യക്ഷതയും വഹിച്ചു.

ജില്ലാ അസോസിയേഷൻ സെക്രട്ടറി വിപിൻ സോജൻ, കേരള ടീം കോച്ചുമാരായ കെ.എം ജവാദ്, പി .എം സാലിഹ്  എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only