Jan 18, 2025

ശ്രദ്ധേയമായി ബഡ് ജാതിത്തെ വിതരണ ഉദ്ഘാടനം


കൂടരഞ്ഞി :

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടരഞ്ഞി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന
ബഡ് ജാതിത്തൈ വിതരണ ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ്  ആദർശ് ജോസഫ് കൈവിതരണം  ഉദ്ഘാടനം ചെയ്തു.

കർർഷകർക്ക്  കൂടുതൽ സ്വീകാര്യതയുള്ള  പദ്ധതിയാണിതെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  അഭിപ്രായപ്പെട്ടു.
ജാതി ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന കൂടരഞ്ഞിയിൽ
കൂടുതൽ ആളുകൾ ജാതി കൃഷിയിലേക്ക് വരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് ഗുണമേൻമയുള്ള 
ജാതി ത്തൈകൾ  
വിതരണം ചെയ്യുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നേരി തങ്കച്ചൻ,
വാർഡ്  അംഗളായ സീന ബിജു, ജോണി വാളിപ്ലാക്കൽ. മോളി തോമസ് 
 ,കാർഷിക വികസന സമിതി അംഗം  അബ്ദുൽ ജബ്ബാർ കുളത്തിങ്കൽ ,
കൃഷി ഓഫീസർ കെ.എ  ഷബീർ അഹമ്മദ്‌ 
സീനിയർ കൃഷി അസിസ്റ്റൻറ് അനൂപ്. വി. രാമദാസൻ, ഫിറോസ് ബാബു, കെ ഷഹന,കർഷകർ കർഷക പ്രതിനിധികൾ 
തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only