Jan 27, 2025

ജനകീയ സദസ്സ് സംഘടിപ്പിച്ചു.


ആനക്കാംപൊയിൽ - കള്ളാടി -മേപ്പാടി തുരങ്കപാതക്കെതിരായി കപട പരിസ്ഥിതി വാദികളുടെയും വികസന വിരുദ്ധരുടെയും പ്രവർത്തനങ്ങൾക്കെതിരെ തുരങ്കപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവിഭാഗം ജനങ്ങളും തുരങ്കപാതയുടെ നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുരങ്കപാത സംരക്ഷണ സമിതി ചെയർമാൻ ആയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു,പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജുമുന്നീസ ഷെരീഫ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ്,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി.ജമീല,ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്,ടി.വിശ്വനാഥൻ,ബാബു പൈക്കാട്ടിൽ,ഷാജികുമാർ,സി.കെ.കാസിം,ജോയ് മ്ലാങ്കുഴി,വി.കുഞ്ഞാലി,പി.പി.ജോയി,ബേബി മണ്ണംപ്ലാക്കൽ,ഷിനോയ് അടക്കാപ്പാറ,ഫൈസൽ,വി.കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
തുരങ്കപാത സംരക്ഷണ സമിതി കൺവീനർ ജോസ് മാത്യു സ്വാഗതവും ഫിലപ്പ് മാലിശ്ശേരി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only