മുക്കം: രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 76 ആം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. വാർഡ് സെക്രട്ടറി അനിൽ കാരാട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി. കെ. സുധീരൻ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ദേശീയ പതാക ഉയർത്തി. DCC മെമ്പർ ശ്രീനിവാസൻ കാരാട്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി. എ. പി. മുരളീധരൻ മാസ്റ്റർ, കെ. പി. രാഘവൻ മാസ്റ്റർ, നിവേദ്യ കാരാട്ട്, അബിൻ ആക്കരപ്പറമ്പിൽ, സുജാത എം. പി., ഗീത ടി. പി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര സമർപ്പിച്ചു. മുജീബ് കെ. പി. നന്ദി പറഞ്ഞു.
Post a Comment