Jan 8, 2025

ജൈവകൃഷി ഉൽപ്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷന്‍ ക്ലാസ് പൂവാറൻതോട്ടിൽ

കൂടരഞ്ഞി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജൈവകൃഷി
വ്യാപന പദ്ധതിപ്രകാരം ജൈവ ഉൽപ്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷന്‍ ക്ലാസ്സ് എന്ന വിഷയത്തിൽ പരിശീലന പരിശീലനം സംഘടിപ്പിക്കും

ജനുവരി 10 വെള്ളി ഉച്ചകഴിഞ്ഞ് 3.30 മുതൽ പൂവാറൻ തോട് ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനും, ഗുണമേന്മയുള്ള കാർഷികല്പന്നങ്ങളുടെ വിപണന മാനദണ്ഡങ്ങളെ പറ്റിയും കർഷകർക്ക് പരിശീലനം ലഭിക്കും.

ജൈവകൃഷിയിൽ താല്പര്യമുള്ളവർക്കും, നിലവിൽ ജൈവകൃഷി ചെയ്യ്ത് വരുന്നവർക്കും, സർട്ടിഫിക്കേഷന്‍ ആഗ്രഹിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് കൂടരഞ്ഞി കൃഷി ഓഫീസർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only