ആധുനിക രീതിയിലുള്ള പൊതുശ്മശാന നിർമ്മാണം ഉടനടി ആരംഭിക്കണമെന്ന് ശ്മശാന സംരക്ഷണ സമിതി കൂടരഞ്ഞി പഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുന്ദരൻ സി പ്രണവം അധ്യക്ഷനായ യോഗത്തിൽ ജോസ് വാലുമണ്ണേൽ, എൻ ഐ അബ്ദുൽ ജബ്ബാർ, രാജൻ കൗസ്തുഭം, സുധാകരൻ, ഗംഗാധരൻ ഇ പി, മണി പേങ്ങാടത്ത്, ബാലസുബ്രഹ്മണ്യൻ, രവി കൂളിപ്പാറ, ഷാജി കാളങ്ങാടൻ, ഗിരീഷ് കുളിപ്പാറ, രമണി ബാലൻ, സുമതി പള്ളത്ത്, ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. സതീഷ് അക്കര പറമ്പിൽ പ്രമേയം അവതരിപ്പിച്ചു. വേലായുധൻ കോട്ടയിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ അഖിൽ പി എസ് നന്ദി പ്രകാശിപ്പിച്ചു
Post a Comment