Feb 27, 2025

മുക്കത്ത് മോഷ്ടിച്ച 30 പവനോളം സ്വർണം തിരിച്ചെത്തിച്ച് കള്ളൻ



മുക്കം: കാരശ്ശേരി ഷെറീനയുടെ വീടിന്റെ ഓട് പൊളിച്ച് സ്വർണം മോഷ്ടിച്ചതിന് പിന്നാലെ സ്വർണം തിരിച്ചെത്തിച്ച് കള്ളൻ 30 പവനോളം സ്വർണമായിരുന്നു കള്ളൻ മോഷ്ടിച്ചത്.സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം കള്ളൻ വീട്ടിൽ തിരിച്ചെത്തിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പായിരുന്നു മുക്കത്തെ ആളില്ലാത്ത വീട്ടിൽ നിന്നും കള്ളൻ സ്വർണം കവർന്നത്. രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്തായിരുന്നു സംഭവം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only