Feb 27, 2025

കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചുo ധർണ്ണയും നടത്തി


മുക്കം:
കാരശ്ശേരിയിൽ ചെലവഴിക്കേണ്ട പദ്ധതി ഫണ്ട് നാല് കോടി രൂപ ലാപ്സ് ആക്കിയതിലും, പണം പറ്റി അധികൃത കെട്ടിട  നിർമ്മാണത്തിന് അനുമതി നൽകിയതിലും, തൊഴിലുറപ്പ് പദ്ധതി മാലിന്യ സംസ്കരണം അട്ടി മറിച്ചതിലും, ജില്ലാ പഞ്ചായത്ത് നൽകിയ പണം ഉപയോഗിച്ച് നിർമ്മിക്കുന്ന മാന്ത്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി,
നോർത്ത് കാരശ്ശേരിയിൽ നിന്നും  ആരംഭിച്ച മാർച്ചിൽനൂറുകണക്കിന് പേർ പങ്കെടുത്തു, തുടർന്ന് നടന്ന ധാരണ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി സെക്രട്ടറികെ ശിവദാസൻ അധ്യക്ഷനായി,സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ്,കെ പി ഷാജി,സിപിഐ നേതാക്കളായപി കെ രതീഷ്, എം ആർ സുകുമാരൻ, ആർ ജെ ഡി നേതാവ് എ പി  മോയിൻ, എൻസിപി നേതാവ് ആലി,തുടങ്ങിയവർ സംസാരിച്ചു, ഓ സുഭാഷ്,  കെ പി വിനു,ദേവരാജൻ, കെ സുരേഷ്, ഗ്രാമപഞ്ചായത്ത് എൽഡിഎഫ് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only