കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നൂറാംതോട് കരോട്ടു മലയിൽ തോമസ് രാവിലെ വീടിന് സമീപം ഉള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങ് നടത്തുന്നതിനിടയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു.
റബ്ബർ വെട്ടുകയായിരുന്ന തോമസിനെ കാട്ടുപന്നി ഓടിവന്ന് കുത്തി എറിഞ്ഞ് ഓടി പോവുകയാണ് ചെയ്തത്.
തേറ്റകൊണ്ട് കുത്തി കാൽ തുടയിലും എറിഞ്ഞു വീണതിനെത്തുടർന്ന് ശരീരത്തിന് മറ്റു ഭാഗങ്ങളിലും സാരമായി പരിക്കുകൾ സംഭവിച്ചു.
പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രമാതീതമായി പെറ്റുപരുകുന്ന പന്നികളെ പ്രായോഗികമായി ഇല്ലായ്മ ചെയ്യുവാൻ ആവശ്യമായ നടപടികൾ സർക്കാറിന്റെയും വനം വകുപ്പിനേയും ഭാഗത്തുണ്ടാകണമെന്ന് 2 വാർഡ് മെമ്പർ റിയാനസ് സുബൈറും പ്രദേശവാസികളും പ്രസ്ത്ഥവനയിൽ ആവശ്യപ്പെട്ടു.
Post a Comment