മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിലെ കോസ്കോ ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റ് ഗേറ്റുംപടി ഗ്രൗണ്ടിൽ വെച്ച് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജി എസ് എൽ ഫെഡ്ലൈറ്റ് ഫുട്ബോൾ ലീഗ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു നാട്ടിലുള്ള മുതിർന്ന വരും കൊച്ചു കുട്ടികളും അടക്കം അഞ്ച് ടീമുകൾ പങ്കെടുത്തു
ടൂർണ്ണമെന്റ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് അംഗം ശ്രുതി കമ്പളത്ത്,തിരുവമ്പാടി എസ്റ്റേറ്റ് ആർട്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ ടി രാജൻ, കോസ്കോ ക്ലബ്ബ് പ്രസിഡണ്ട് ആദിൽ ഹർഷ് എന്നിവർ അനുഗമിച്ചു നൂറ് കണക്കിനാളുകളാണ് കളികാണാൻ എത്തിയത്
Post a Comment