Feb 20, 2025

ശമ്പളം ലഭിക്കാത്ത അധ്യാപികയുടെ ആത്മഹത്യ - കെ പി എസ് ടി എ പ്രതിഷേധിച്ചു


താമരശ്ശേരി : ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റി താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപക ദ്രോഹ നടപടികളുടെ  ഇരയാണ് ആത്മഹത്യ ചെയ്യപ്പെട്ട അധ്യാപികയെന്ന്  അദ്ദേഹം ആരോപിച്ചു.  സംസ്ഥാനത്ത് പതിനായിരത്തിലധികം അധ്യാപക നിയമനങ്ങൾ അംഗീകരിക്കാതെ തടസ്സം നിൽക്കുന്ന  വിദ്യാഭ്യാസ വകുപ്പിന്റെ ക്രൂര വിനോദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ നവനീത് മോഹൻ 
അധ്യക്ഷത വഹിച്ചു.
 സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ  കേരളത്തിൽ ഇനിയൊരു  ദുരന്തം ഉണ്ടാവാൻ  പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  സംസ്ഥാനത്തെ  സ്കൂളുകളിൽ നടത്തിയ 
 നിയമനാംഗീകാരം നൽകാൻ കഴിയുന്ന മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട്  ഗിരീഷ്,സെക്രട്ടറിമാരായ പി എം ശ്രീജിത്ത്, ടി ആബിദ് സംസ്ഥാന നിർവവാഹക സമിതി അംഗങ്ങളായ ടി അശോക് കുമാർ, ഷാജു പി കൃഷ്ണൻ, ടി കെ പ്രവീൺ, ടി എം സുജേഷ്,ജില്ലാ പ്രസിഡന്റ് ടി ടി ബിനു,
സുധീർകുമാർ,ബെന്നി ജോർജ്ജ്,ശ്രീലേഷ്,പി സിജു,ഒ കെ ഷരീഫ്,
പ്രവീൺ നമ്പൂതിരി,സംസാരിച്ചു.
ജിലേഷ് കാവിൽ,വിനോദൻ 
സിറിൽ ജോർജ്ജ്, ജ്യോതി ഗാംഗാധരൻ, നീരജ് ലാൽ,സനത് ബാബു,എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only