Feb 28, 2025

സിപിഎം സമര ആഭാസം അവസാനിപ്പിക്കണം : കോൺഗ്രസ്


കോടഞ്ചേരി :
സംസ്ഥാന സർക്കാരിൻറെ ഭരണപരാജയങ്ങൾ മറച്ചുവെക്കുവാൻ ആയി പ്രദേശിക തലങ്ങളിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഹസന സമരങ്ങളിൽ ഒന്ന് മാത്രമാണ് കോടഞ്ചേരിയിൽ സംഘടിപ്പിച്ചിട്ടുള്ളത്

സമരത്തിൽ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽ ഒന്നായ കുടിവെള്ള വിതരണം ഗ്രാമപഞ്ചായത്തുകൾക്ക് സുഖമായി നടത്തണമെങ്കിൽ വരൾച്ച ബാധിത പ്രദേശമായി ഗ്രാമപഞ്ചായത്തിനെ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കേണ്ടത് ആയിട്ടുണ്ട്

എന്നാൽ ഇതുവരെയായി സർക്കാർതലത്തിൽ അത്തരത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

എന്നിരുന്നാലും ഗ്രാമപഞ്ചായത്തിന്റെ ദുരന്തനിവാരണ ചട്ടത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ട് ആവശ്യമായി ഇടങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുവാനായി മാത്രം ഒരു വകുപ്പ് മന്ത്രി കേരള മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

 ആ ജലവിഭവ വകുപ്പ് പരാജയപ്പെട്ടതാണ് റോഡായ റോഡ് എല്ലാം ആരുടെയും അനുമതി ഇല്ലാതെ കേറി വെട്ടിപ്പൊളിച്ച് ഇടുവാനുള്ള സാഹചര്യം ഗ്രാമീണ മേഖലയിൽ സൃഷ്ടിച്ചിട്ടുള്ളതും കുടിവെള്ളം സാധാരണക്കാരന് കിട്ടാക്കനിയായി മാറിയിട്ടുള്ളത് എന്നും സിപിഎം കാർ ഓർമിക്കേണ്ടതാണ്.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ക്രിമിറ്റോറിയം നിർമ്മാണം ഭരണസമിതിയുടെ ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലിന്റെ ഭാഗമായി പൂർത്തീകരണത്തിലേക്ക് എത്തി വരുമ്പോൾ അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്

പൂർത്തീകരിച്ച  ക്രിമിറ്റോറിയം തുറന്നു കൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നതല്ല
 
മറിച്ച് ഗ്യാസ് കണക്ഷൻ, കുടിവെള്ള സൗകര്യമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നടപടികൾ പുരോഗമിച്ച് വരികയാണ് ആയവയുടെ പൂർത്തീകരണത്തിന് ശേഷം ഡി എൽ എഫ് എം സി യുടെ സാങ്കേതിക സംഘം വന്ന് പരിശോധിച്ചു സാക്ഷ്യപത്രം നൽകുന്ന മുറയ്ക്ക് ഭരണസമിതി ഏറെ അഭിമാനത്തോടുകൂടി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്യാസ് ക്രിമിറ്റോറിയം നാടിന് സമർപ്പിക്കും

 എൽഡിഎഫുകാരിയായ സ്ഥലം മെമ്പർ നാളിതുവരെയായി ഒരു ചെറുവിരൽ പോലും ഈ പദ്ധതിയുടെ വിജയത്തിനായി നടത്തിയിട്ടില്ല.

കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതി എല്ലാ രാഷ്ട്രീയ ആരോപണങ്ങളെയും അതിജീവിച്ച് സമയബന്ധിതമായി പൂർത്തീകരിക്കും എന്ന കാര്യവും സിപിഎം ഓർക്കുന്നത് നന്നാവും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സാധാരണക്കാരായ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം വീട്ടിലെത്തിക്കുവാൻ ആരംഭിച്ച ജലജീവൻ പദ്ധതി സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക പരാധീനതകളെ  
തുടർന്ന് നിലച്ചിട്ട് ഒരു വർഷത്തിലധികമായി

 മേൽ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതി പോലുമില്ലാതെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മാത്രം നിയന്ത്രണത്തിലുള്ള കരാറുകാർ വെട്ടിപ്പുളിച്ച റോഡുകൾക്ക് ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരാണ് എന്ന കാര്യം ഓർക്കേണ്ടതാണ്.

ആ സർക്കാരാണ് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണഘടന പ്രകാരം അനുവദിക്കേണ്ട തുക സമയബന്ധിതമായി നൽകാതിരിക്കുകയും ഓരോ വർഷവും മേൽ തുകയിൽ വെട്ടി കുറയ്ക്കിലുകൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യവും ഓർക്കേണ്ടതാണ്.

പ്രതിപക്ഷ പാർട്ടി എന്ന രീതിയിൽ ആരോപണങ്ങൾ ഉന്നയിക്കുവാൻ സിപിഎമ്മിന് അവകാശമുണ്ട്  പക്ഷേ ആ ഉന്നയിക്കുന്ന ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് സാധാരണക്കാരന് തോന്നിക്കത്തക്ക വിധത്തിലുള്ള സമര ആഹ്വാനവുമായി വരുവാനുള്ള ജനാധിപത്യ മര്യാദ കോടഞ്ചേരിയിലെ സിപിഎമ്മിന്റെ ഭാഗത്ത്  നിന്ന് ഉണ്ടാവണമെന്ന് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് ഉദ്യോഗസ്ഥരെ തരാതരം പോലെ സ്ഥലം മാറ്റുകയും സാമ്പത്തിക വർഷം അവസാന സമയത്ത് പോലും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ട് പകരം ഉദ്യോഗസ്ഥരെ നിയമിക്കാതിരിക്കുവാനുള്ള ബോധപൂർവമായി ഇടപെടൽ നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ കപട മുഖം കോടഞ്ചേരിയിലെ സാധാരണക്കാർ തിരിച്ചറിയും

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസൻറ് വടക്കേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി അലന്തൂർ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, റോയി കുന്നപള്ളി, സണ്ണി കാപ്പാട്ടുമല , റെജി തമ്പി, ജോസ് പൈകയിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ടോമി ഇല്ലിമുട്ടിൽ, തമ്പി പറ കണ്ടത്തിൽ, സജിനി രാമൻകുട്ടി, ബിജു ഓത്തിക്കൽ,നാസർ മുറം പാത്തി, ബേബി കളപ്പുര,  കുമാരൻ കരിമ്പിൽ , ബിബി തിരുമല തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only