Feb 28, 2025

കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം മാർച്ച് നടത്തി



കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം മാർച്ച് നടത്തി.കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ട്രൈബൽ ഊരുകൾ ഉള്ള കോടഞ്ചേരിയിൽ വർഷങ്ങളായി പണിപൂർത്തികരിച്ച പൊതുശ്മശാനത്തിലെ ക്രീമിറ്റോറിയം പ്രവർത്തനയോഗ്യമാക്കുക,വേനൽ രൂക്ഷമായ അവസ്ഥയിൽ മിക്ക വാർഡുകളിലും
കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ പഞ്ചായത്ത് ഇടപെടല്‍ നടത്തി ആവശ്യാനംസരണം എല്ലാ മേഖലയിലും കുടിവെള്ളം ലഭ്യമാക്കണമെന്നും, കോടഞ്ചേരിയിലെ  പഞ്ചായത്തിൻ്റെ അധീനതയിലുള്ള റോഡുകളുടെ  ശോചനീയവസ്ഥ പരിഹരിക്കണമെന്നും
ആവശ്യപ്പെട്ടാണ് സി.പിഐ (എം) കോടഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ച് നടത്തിയത്.സിപിഐ (എം) ജില്ലാ കമ്മറ്റി അംഗവും തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ വി.കെ വിനോദ്
ഉദ്ഘാടനം ചെയ്തു 

ഏരിയ കമ്മറ്റി അംഗം  ഷിജി ആൻ്റണി സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം പുഷ്പ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ  പി.ജി. സാബു,പി.ജെ.ജോൺസൺ ,ജോസഫ് കെ. എം, വാർഡുമെമ്പർമാരായ ബിന്ദു ജോർജ് ,റീന സാബു  ലോക്കൽ കമ്മിറ്റിയംഗം  ശരത്  സി.എസ് എന്നിവർ സംസാരിച്ചു.
ലോക്കൽ കമ്മറ്റിയംഗം  പി. ജെ ഷിബു നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only