കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന് താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ലഭിച്ചു.2022 മുതൽ തുടർച്ചയായി മൂന്നു തവണ ഈ അവാർഡ് കരസ്ഥമാക്കിയാണ് ഹാട്രിക് നേട്ടം കൈവരിച്ചത്.
സമൂഹ നന്മ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന ആർജ്ജവമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്ത് അവരിൽ സർവ്വോന്മുഖ വികസനം ഉറപ്പു വരുത്തുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട്സ് & ഗൈഡ്സ്.
സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ വിഭാവനം ചെയ്ത പ്രതിജ്ഞ,നിയമം,തത്വങ്ങൾ,രീതികൾ എന്നിവയ്ക്കനുസൃതമായി ജീവിതവിജയത്തിനാവശ്യമായ പാഠ്യപദ്ധതികളാണ് വിദ്യാർത്ഥികളിൽ നടപ്പിൽ വരുത്തിയത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ(Say No To Synthetic Drugs),സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ,കരുതലിൻ്റെ കൈയ്യൊപ്പ് എന്ന പേരിൽ നടത്തുന്ന ഉച്ചഭക്ഷണ പദ്ധതി,റോഡ് സുരക്ഷ - ജീവൻ സുരക്ഷ - ആർത്തവ ബോധവത്ക്കരണം,ദേശീയോദ്ഗ്രഥന പരിപാടി,സ്വയംതൊഴിൽ പരിശീലനം,ശുചിത്വം - ആരോഗ്യം -ഊർജ്ജo സംരക്ഷണ പരിപാടികൾ,രക്തദാന ക്യാംപ്,ഭിന്നശേഷി സൗഹൃദ പരിപാടികൾ,വയനാട് - വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിൽ സഹായം,മെഡിക്കൽ കോളേജിൽ സ്നേഹസ്പർശം എന്ന പേരിൽ പൊതിച്ചോർ വിതരണം,കേശദാനം,നേത്ര പരിശോധന ക്യാംപ്,ലൈബ്രറി നവീകരണം,വൃദ്ധസദന സന്ദർശനം,പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്,പരിസ്ഥിതി വാരാഘോഷ പരിപാടികൾ തുടങ്ങിയ പരിഗണിച്ചാണ് അവാർഡ്.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,പ്രിൻസിപ്പൽ വിജോയ് തോമസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,ട്രൂപ്പ് - കമ്പനി ലീഡർമാരായ ചന്ദ്രു പ്രഭു,അൻസ മോൾ മാത്യു,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,അദ്ധ്യാപക - അനദ്ധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.മികച്ച നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിനെ മാനേജ്മെൻ്റ് പിടിഎ & സ്റ്റാഫ് അഭിനന്ദിച്ചു.
*"Say No To Synthetic Drugs,and Do Well as You Can Stop the Usage/Spreading of Drugs from the Society"*...
Post a Comment