Feb 14, 2025

ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു


കോടഞ്ചേരി : കോടഞ്ചേരി ഗവ. കോളേജിൽ കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ മാർച്ച്‌ 3 വരെ നടക്കുന്ന കോംഫിയസ്റ്റ 2K25 ന്റെ ഭാഗമായി ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു. ഓരോ ക്ലാസ്സിനും ആറു സ്റ്റാളുകൾ വീതം മൊത്തം 24 സ്റ്റാളുകളിലായി നിരവധി ഭക്ഷണ വിഭവങ്ങൾ വിദ്യാർത്ഥികൾ വിപണനത്തിനായി അണിനിരത്തി.   

വീടുകളിൽ ഉണ്ടാക്കിയ കലർപ്പില്ലാത്ത രുചികരമായ ഭക്ഷണ വിഭവങ്ങൾ വൃത്തിയോടെ ലഭ്യ മായപ്പോൾ സ്റ്റാളുകളെല്ലാം നിമിഷ നേരം കൊണ്ട് കാലിയായി.
ഉത്പന്നങ്ങളുടെ വിഭവ സമാഹരണം മുതൽ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഡിപ്പാർട്മെന്റ് ലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടിക്ക് കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും മേൽനോട്ടം വഹിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only