മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ അൻസാർ സെന്ററിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ വാർഷികാഘോഷം അൻസാർ ഫെസ്റ്റ ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ കെ ഇ ജമാൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഖീഫ് മാടായി മുഖ്യാതിധിയായി പങ്കെടുത്ത പരിപാടിയിൽ ഹിക്മ മത്സര പരീക്ഷയിലെ വിജയികൾക്ക് മുക്കം നഗരസഭ കൗൺസിലർ റംല ഗഫൂറും മജ്ലിസ് ഖുർആൻ ഫെസ്റ്റിലെ വിജയികൾക്ക് മഹല്ല് പ്രസിഡണ്ട് ടി കെ പോക്കുട്ടിയും ഖുർആൻ ഹിഫ്ള് കോഴ്സിലെ വിജയികൾക്ക് മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് ടി അബ്ദുള്ള മാസ്റ്ററും ഉപഹാരം നൽകി.
മദ്രസയുടെ ലോഗോ ഇസ്ലാഹിയ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ എം ടി ഹക്കീം അനാഛാദനം ചെയ്തു.
ചടങ്ങിൽ മദ്രസ പി.ടി.എ പ്രസിഡൻറ് ഫസൽ ഇ പി , നഴ്സറി പി.ടി.എ പ്രസിഡൻ്റ് മുന്ന ഷെറിൻ ഒ, മിനി ടീച്ചർ,എന്നിവർ ആശംസകൾ നേരുന്നു.
മദ്രസ പ്രിൻസിപ്പൽ കെ ടി അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കമ്മറ്റി സെക്രട്ടറി എൻ പി കരീം നന്ദിയും പറഞ്ഞു.
Post a Comment