അരീക്കോട് : എംഡിഎംഎ വേട്ട. 196 ഗ്രാം രാസലഹരിയുമായി രണ്ടു പേരാണ് പിടിയിലായത്. ഊർനാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീർ ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്
അരീക്കോട് പള്ളിപ്പടി തേക്കിൻ ചുവട്ടിൽ വെച്ചാണ് അസീസും ഷമീർ ബാബുവും പിടിയിലായത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എംഡി എം എ കൈമാറാൻ ഒരുങ്ങുന്ന സമയത്താണ് വിൽപനക്കാരനെയും വാങ്ങിക്കാൻ വന്ന ആളെയും അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് പിടിച്ചത്.
അസീസ് അറബി അസീസ് എന്നാണ് അറിയപ്പെടുന്നത്.
ഇയാൾ നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ്. കഴിഞ്ഞദിവസം ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ നാട്ടുകാർക്കെതിരെ സദാചാര പൊലീസിങ്ങ് ആരോപിച്ച് അരീക്കോട് പൊലീസിൽ അസീസ് പരാതിപ്പെട്ടിരുന്നു.
അതിനു പിന്നാലെയാണ് ഇയാളെ മാരക ലഹരി മരുന്നുമായി പിടികൂടിയത്.
Post a Comment