കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി "ക്ഷീരകർഷകർക്ക് ധാതുലവണം" പഞ്ചായത്തുതല ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ആദർശ് ജോസഫ് ക്ഷീര കർഷകൻ ജോസ് പുലക്കുടിക്ക് നൽകി നിർവഹിച്ചു.കുടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ജെറീന റോയ്,പഞ്ചായത്ത് അംഗങ്ങളായ ശ്രി.ബാബു മൂട്ടോളി, ശ്രീമതി.സീന ബിജു,ശ്രീമതി.മോളി തോമസ്,കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ.അഞ്ജലി എ എൽ ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്,കർഷക പ്രതിനിധി ശ്രീ.ജെയിംസ് കൂട്ടിയാനി എന്നിവർ സംസാരിച്ചു.മൃഗാശുപത്രി ജീവനക്കാർ,പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 7 ലിറ്റർ കാൽസ്യം ലിക്വിഡും 2.5 കിലോഗ്രാം ധാതുലവണ മിശ്രിതവും ആണ് നൽകുന്നത്.
Post a Comment