മക്കളെ അമിതമായി സ്നേഹിക്കുകയും അവരുടെ ഇഷ്ടങ്ങൾക്ക് അതെന്ത് തോന്നിവാസമായാലും അതനുവദിച്ചു കൊടുക്കുകയും ചെയ്യുന്ന പിതാക്കളോട്... നിങ്ങളെ പോലെ കണ്ട് കൊതിതീരും മുൻപേ സഹപാഠികളാൽ ക്രൂരമായ അക്രമമേറ്റ് മരണപെട്ട ഒരു മകന്റെ പിതാവും മാതാവും ഇന്ന് നെഞ്ച് പൊട്ടി കരയുന്നുണ്ട്. അല്പനേരത്തെ വേദനക്കൊടുവിൽ മറ്റുള്ളവരെല്ലാം അത് മറന്നുപോകുമായിരിക്കും പക്ഷേ ആ മാതാപിതാക്കളുടെ വേദനജനകമായ അവസ്ഥക്ക് അവരെ പോലെയുള്ള മറ്റു രക്ഷിതാക്കൾ തന്നെയാണെന്നത് ദയവായി മറന്ന് പോകരുത്.
ആവശ്യപ്പെടുന്നതെല്ലാം ഒരുക്കി കൊടുക്കുകയും ഇല്ലെങ്കിൽ അവരുടെ വാശിക്ക് മേൽ അനുവദിച്ചു കൊടുക്കുകയും ചെയ്യുമ്പോൾ ഒന്നാലോചിക്കണം. എന്തിനാണ് എവിടേക്കാണ് എന്റെ മകൻ അല്ലെങ്കിൽ മകൾ നീങ്ങുന്നതെന്ന്. ദൂർത്തിനാവശ്യമായ പണം നൽകുമ്പോൾ അത് പിന്നീട് തനിക്കും തന്റെ കുടുംബത്തിനും വരെ നാശകരമാവുമെന്ന് സ്വന്തം കുടുംബത്തിന് വേണ്ടിയെങ്കിലും ചിന്തിക്കുന്നത് നല്ലതാവും.
തൻ കുഞ്ഞ് പൊൻകുഞ്ഞാണ് പക്ഷെ അത് സമൂഹത്തിന് തന്നെ ഭീഷണിയായി മാറുമെന്നത് ഓർത്തില്ലെങ്കിൽ മാരകമായ വിപത്തുണ്ടാകുമെന്നതിൽ സംശയമില്ല. ഇന്നലെയും മിനിയാന്നുമായി പല സ്‌കൂളുകളിലും സെന്റ് ഓഫ് പാർട്ടി നടക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസും പ്ലസ് ടു ക്‌ളാസുകളിലുമുള്ള നിരവധി കുട്ടികൾ (ആണും പെണ്ണും) ഡ്രസ്സ് കോഡും വാഹനങ്ങളുമൊക്കെയായി അങ്ങാടികളിലും ടൗണുകളിലുമൊക്കെ വലിയ രീതിയിലുള്ള ബഹളവുമായി നടക്കുന്നത് കണ്ടു. ഇത്തരം ചേരി തിരിഞ്ഞുള്ള ആഘോഷങ്ങൾ വലിയ അക്രമങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നുണ്ട്. കഴിഞ്ഞ ദിവസം മുക്കത്ത് തന്നെ കുട്ടികൾ ചേരി തിരിഞ്ഞ് അക്രമം അഴിച്ചു വിട്ടിട്ടുണ്ട്.
ചില രക്ഷിതാക്കളോട് ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ *'പറഞ്ഞാൽ കേൾക്കണ്ടേ.. മകനായിപ്പോയില്ലേ കൊല്ലാനൊക്കുവോ..? എന്ന ചോദ്യമാണ് വന്നത്. "ശരിയാണ് കൊല്ലാനൊക്കില്ല.. പക്ഷെ അവനു മറ്റൊരാളെ കൊല്ലാനൊക്കും.." എന്നത് ഇന്നലെ താമരശ്ശേരി യിലെ സംഭവം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ചെയ്യേണ്ടത് മറ്റൊന്നുമല്ല "അടിച്ചു കാൽ മുറിച്ചു ഒരു മൂന്ന് മാസം വീട്ടിലിടണം.." ചെലവിന് കുറച്ചു പണം വേണ്ടിവരും എങ്കിലും ഇവന്മാർക്ക് അലമ്പ് കളിക്കാനുള്ള അത്രെയും പണം വേണ്ടി വരില്ല. അല്ലാതെ മറ്റു കുടുംബങ്ങളിലെ ജീവനെടുക്കാൻ ദയവായി പറഞ്ഞു വിടരുത്. കൂട്ടതല്ല് നടക്കുമ്പോൾ അങ്ങോട്ട് മാത്രമല്ല തിരിച്ചിങ്ങോട്ടും അതേ അടിയും തൊഴിയുമൊക്കെ വരും. ചിലപ്പോ ഇന്ന് അവനെങ്കിൽ നാളെ ഇവനായിരിക്കും ആ മരണകിടക്കയിലുണ്ടാവുക. ഒന്നോർത്തു വെച്ചാൽ ഒന്ന് ശ്രദ്ധ പതിപ്പിച്ചാൽ സമൂഹത്തിനും സ്വന്തം കുടുംബത്തിനും ഇത്തരം ദുരന്തങ്ങളെ ഏറ്റ് വാങ്ങേണ്ടി വരില്ല.
മക്കളെ സ്നേഹിക്കണം ചേർത്ത് പിടിക്കണം വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം പക്ഷേ അതൊന്നും സമൂഹത്തിനോ കുടുംബത്തിനോ ഭീഷണിയാവും രീതിയിലല്ല വേണ്ടത്..
വൃത്തികെട്ട ചില ...... മാരുടെ
മക്കളാൽ അരും കൊല വിധിക്കപ്പെട്ട പ്രിയപ്പെട്ട ശഹബാസിനു ആദരാജ്ഞലികൾ.... അവന്റെ മാതാപിതാക്കൾക്ക് നാഥൻ ക്ഷമ നൽകട്ടെ.......
*#ashker sarkar___*
Post a Comment