Mar 17, 2025

കാപ്പ നിയമം ലംഘിച്ചതിന് കോഴിക്കോട് 'യുവാവ് അറസ്റ്റിൽ


കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നതിൽ എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് കാപ്പ നിയമം ലംഘിച്ചതിന് യുവാവ് പിടിയിലായത്.
കല്ലായ് സ്വദേശി പന്നിയങ്കര  ചക്കാലക്കൽ ഹൗസിൽ മുഹമദ് അൻസാരി ( 31 ) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എലത്തൂർ എസ്.ഐ മുഹമദ്ദ് സിയാദും ചേർന്നാണ് പിടികൂടിയത്. 

2025 ഫിബ്രവരി മാസത്തിൽ ബഹു: ഡി.ഐ ജി & കമ്മീഷണർ ഓഫ് പോലീസ് കോഴിക്കോട് സിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അൻസാരിക്കെതിരെ കാപ്പ ചുമത്തി ഒരു വർഷ കാലയളവിൽ കോഴിക്കോട് സിറ്റിയിൽ നിന്നും നാടുകടത്തപ്പെട്ടതിൽ ഒരു വർഷത്തെ വിലക്ക് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് ഇയാൾ വീണ്ടും ജില്ലയിൽ പ്രവേശിച്ചതോടെയാണ് എരത്തിക്കൽ മൊകവൂർ റോഡിൽ നിന്നും അൻസാരിയെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളായ  കസബ , നല്ലളം, ടൗൺ എന്നിവിടങ്ങളിൽ എം ഡി എം എ , കഞ്ചാവ് ,  ഹാഷിഷ് ഓയിൽ  പിടി കൂടിയതിന് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിൽ പ്രാപിച്ചു ഉത്തരവായി. 
ജില്ലയിലേക്കുള്ള ലഹരി കടത്ത് തടയുന്ന തിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും, പിടി കൂടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.

ഡാൻസാഫ് എസ്.ഐ മാരായ  മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ , സുനോജ് കാരയിൽ, ലത്തീഷ് എം.കെ , സരുൺകുമാർ പി.കെ , അതുൽ ഇവി , അഭിജിത്ത് പി , എലത്തൂർ സ്റ്റേഷനിലെ എസ്.ഐ സുരേഷ് കുമാർ , സി.പി.ഒ ഷമീർ എന്നിവരാണ് അന്വേക്ഷണ സംലത്തിൽ ഉന്നായിരുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only