Mar 17, 2025

മലയോരത്ത് വേനൽ മഴയിൽ വ്യാപക നാശനഷ്ടം


കൂടരഞ്ഞി : വേനൽ മഴയിൽ
മലയോരത്ത് വ്യാപക നാശനഷ്ടം.

ഉച്ചയ്ക്ക് ശേഷം കൂടരഞ്ഞിലും പരിസര പ്രദേശങ്ങളിലും പെയ്യ്ത കനത്ത മഴയിൽ പലയിടങ്ങളിലും മരം ഒടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിന് പുറമെ വൈദ്യൂതി ബന്ധവും തകരാറിലായി.


മലയോര ഹൈവേയിൽ
കൂടരഞ്ഞി – കരിങ്കുറ്റി പഴയ ബൈപ്പാസ് റോഡിൽ
തെങ്ങ് കടപുഴകി ഗതാഗതം സ്തംഭിച്ചു.

മലയോര ഹൈവേയിൽ കരിങ്കുറ്റിയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് ഓട്ടോയിലെക്ക് ഒട്ടോ പൂർണ്ണമായും തകർന്നു.

പല ഭാഗങ്ങളിലും ഇലക്ട്രിക് ലൈൻ റോഡിൽ വീണ് കിടക്കുന്നതിനാൽ കാൽ നട യാത്രക്കാരും വാഹനങ്ങളും ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ തെങ്ങ്‌ പൊട്ടി വീണ് വീട്ടുകാരന് പരിക്ക്
കൂടരഞ്ഞി കൂമ്പാറ ഫാത്തിമാബി സ്കൂളിന് നടുത്ത് 
താമസിക്കുന്ന 
പാട്ടില്ലത്ത്‌ ‌ ശരീഫയുടെമകൻ 
ഇർഷാദ് 22 നാണ് പരിക്ക് 


പരിക്ക് പറ്റിയ ഇർഷാദിനെ 
മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only